Kerala

മലപ്പുറം പ്രസ് ക്ലബ് ആക്രമണം : രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ 

ആർഎസ്എസ് പ്രകടനത്തിനിടെയായിരുന്നു പ്രസ് ക്ലബിന് നേർക്ക് ആക്രമണം ഉണ്ടായത്. അക്രമത്തിൽ ചന്ദ്രിക ഫോട്ടോ​ഗ്രാഫർക്ക് പരിക്കേറ്റിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം പ്രസ് ക്ലബിൽ കയറി ആക്രമണം നടത്തിയ കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം സംഘ്​ ജില്ല കാര്യാലയത്തിന്​ നേരെ അജ്ഞാതർ ഗുണ്ട്​ എറിഞ്ഞു എന്നാരോപിച്ച് ആർഎസ്എസ് കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെയായിരുന്നു പ്രസ് ക്ലബിന് നേർക്ക് ആക്രമണം ഉണ്ടായത്. 

അക്രമത്തിൽ ചന്ദ്രിക ഫോട്ടോ​ഗ്രാഫർ ഫുആദിന് പരിക്കേറ്റിരുന്നു. മൊറയൂർ സ്വദേശിയായ ഫുആദിനെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ആര്‍എസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ചിത്രം എടുത്തതാണ് ആക്രമണത്തിന് കാരണം. 

വ്യാഴാഴ്​ച രാവിലെ 11.30ഒാടെ മലപ്പുറം പ്രസ്​ ക്ലബിന്​ മുന്നിലായിരുന്നു​​ സംഭവം. ആർഎസ്എസ്  കാര്യാലയത്തിന്​ നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്​ നടന്ന പ്രകടനത്തിനിടെ അതുവഴി വന്ന ബൈക്ക്​ യാത്രക്കാരനായ അബ്​ദുല്ല ഫവാസ്​ സമീപത്തു കൂടെ പോകാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതരായവർ ഫവാസിനെ കഴുത്തിൽ പിടിച്ച്​ തള്ളുകയും മർദിക്കുകയും ചെയ്​തു. ഈ സമയം പ്രസ് ക്ലബിലുണ്ടായിരുന്ന ഫുആദ്  മൊബൈൽ ഫോൺ ഉപയോഗിച്ച്​ ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് അക്രമത്തിൽ കലാശിച്ചത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT