Kerala

മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ അഡ്വക്കേറ്റ് എന്‍ ശ്രീപ്രകാശ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ അഡ്വക്കേറ്റ് എന്‍ ശ്രീപ്രകാശ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് കളക്ടറേറ്റില്‍ എത്തിയാണ് അമിത് മീണയ്ക്ക് പത്രിക സമര്‍പ്പിക്കുന്നത്. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഇന്ന് തുടങ്ങുകയാണ്.

മലപ്പുറത്ത് നടക്കുന്ന കണ്‍വെന്‍ഷനില്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, കെ സുരേന്ദ്രന്‍, സികെ ജാനു തുടങ്ങിയ എന്‍ഡിഎ നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ 12നാണ് ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പികെ കുഞ്ഞാലിക്കുട്ടിയും ഇടതു സ്ഥാനാര്‍ത്ഥിയായി അഡ്വ എംബി ഫൈസലും നേരത്തേ നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ