Kerala

മലപ്പുറത്ത് ഒന്നരക്കോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളുടെ ഇത്രയും വലിയ ശേഖരം എവിടെ നിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു 

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഒന്നരക്കോടിയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വഴിക്കടവ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. 

ലോറിയില്‍ പച്ചക്കറി  ചാക്കുകള്‍ക്കടിയില്‍ ചെറിയ ചാക്കുകളിലായി ഒളിപ്പിച്ചാണ് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. 200 ചാക്കുകളിലായി 3 ലക്ഷത്തോളം പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളാണ് ലോറിയില്‍ നിന്ന് കണ്ടെത്തിയത്.

ലോറിയുടെ ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി ഷാജിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പച്ചക്കറി വണ്ടിയില്‍ വഴിക്കടവ് ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

മലപ്പുറം എക്‌സൈസ് കമ്മീഷണറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളുടെ ഇത്രയും വലിയ ശേഖരം എവിടെ നിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്നെ തടയണമെങ്കില്‍ കൊന്നു തള്ളണം'; വിമതര്‍ ദ്രോഹികളെന്ന് മമത

എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാൻ പോവുകയാണോ? ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കാം

ചരിത്രം തിരുത്തി വൈഭവിന്റെ അരങ്ങേറ്റം; ഇംഗ്ലണ്ടിന് ജയിക്കാന്‍ 191 റണ്‍സ്

ആരോഗ്യ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം

വണ്ടർ കിഡ് അരങ്ങേറി, ബദരിനാഥിലും സംഭാവനക്കൊള്ള, മോഹൻലാൽ ആനക്കൊമ്പ് സറണ്ടർ ചെയ്യും... ഇന്നത്തെ 5 പ്രധാന വാർത്തകൾ