മലപ്പുറം: മലപ്പുറത്ത് കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. മഞ്ചേരി മെഡിക്കള്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി. വിദേശത്തുനിന്നു വന്ന യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ശനിയാഴ്ച 51പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്.
ജില്ലയില്‍ ചികിത്സയിലായിരുന്ന 15 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. രോഗബാധിതരായി 497 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 966 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,216 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 41,048 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 628 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 38,390 പേര്‍ വീടുകളിലും 2,029 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ 13,315 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 11,248 പേരുടെ ഫലം ലഭിച്ചു. 10,311 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭ ഞായറാഴ്ച അടച്ചിടും.
സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
മാംസ വില്‍പ്പനക്കാരനായ പൊന്നാനി സ്വദേശി (39), ശുചീകരണ തൊഴിലാളിയായ പൊന്നാനി സ്വദേശി (47), ആയുര്‍വേദ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ പൊന്നാനി സ്വദേശി (54), പൊന്നാനി സ്വദേശി (54), വീട്ടമ്മമാരായ പൊന്നാനി സ്വദേശിനി (66), മാറഞ്ചേരി സ്വദേശിനി (23), പൊന്നാനി സ്വദേശിനി (21), പൊന്നാനി സ്വദേശി (65), നിര്‍മ്മാണ തൊഴിലാളിയായ പൊന്നാനി സ്വദേശി (50), പൊന്നാനി സഹകരണ ബാങ്ക് ജീവനക്കാരന്‍ പൊന്നാനി സ്വദേശി (47), പൊന്നാനി സ്വദേശിനിയായ വീട്ടമ്മ (56), സ്‌കൂള്‍ ബസ് ്രൈഡവറായ പൊന്നാനി സ്വദേശി (58), മത്സ്യ തൊഴിലാളിയായ പൊന്നാനി സ്വദേശി (35), ബിസിനസുകാരനായ മാറഞ്ചേരി സ്വദേശി (70), പൊന്നാനി സ്വദേശിനികളായ 59 വയസുകാരി, 68 വയസുകാരി, പൊന്നാനി സ്വദേശി (72), പൊന്നാനി സ്വദേശിനി (32), പൊന്നാനിയിലെ അധ്യാപിക (36), ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരനായ പൊന്നാനി സ്വദേശി (22), മത്സ്യ തൊഴിലാളിയായ പൊന്നാനി സ്വദേശി (38), തുറമുഖ തൊഴിലാളിയായ പൊന്നാനി സ്വദേശി (38), വീട്ടമ്മയായ എടപ്പാള്‍ സ്വദേശിനി (31), വീട്ടമ്മയായ പൊന്നാനി സ്വദേശിനി (56) എന്നിവര്‍ക്കാണ് പൊന്നാനി താലൂക്കില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ രോഗബാധ കണ്ടെത്തിയത്.
ഇവര്‍ക്കു പുറമെ ജൂണ്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച പറപ്പൂര്‍ സ്വദേശിയുമായി ബന്ധമുള്ള പറപ്പൂര്‍ സ്വദേശികളായ 38 വയസുകാരന്‍, 29 വയസുകാരന്‍, ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി നഗരസഭ കൗണ്‍സിലറുടെ മകള്‍ ഏഴു വയസുകാരി എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 15 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. രോഗബാധിതരായി 497 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 966 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,216 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 41,048 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 628 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 38,390 പേര്‍ വീടുകളിലും 2,029 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ 13,315 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 11,248 പേരുടെ ഫലം ലഭിച്ചു. 10,311 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates