Kerala

മലപ്പുറത്ത് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി; യുവാവിനെ അന്വേഷിച്ച് പൊലീസ്

പശുക്കളെ മൃഗഡോക്ടര്‍ പരിശോധന നടത്തിയതോടെയാണ് വിവരം പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മൂന്നിയൂരില്‍  യുവാവ് പശുക്കളെ  ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തലയും കാലുകളും കെട്ടിയിട്ട നിലയിലായിരുന്ന പശുക്കളെ മൃഗഡോക്ടര്‍ പരിശോധന നടത്തിയതോടെയാണ് വിവരം പുറത്തുവന്നത്.

മൂന്നിയൂര്‍ മുട്ടിച്ചിറക്ക് സമീപം കലംകൊല്ലിയാറയിലാണ് സംഭവം. ഫാമിലെ രണ്ട് പശുക്കളെയാണ്  യുവാവ് പ്രകൃതിവിരുദ്ധ ലൈംഗിക ലൈംഗിക വൈകൃതത്തിന് ഇരായാക്കിയെന്ന  ഉടമയുടെ പരാതി. പശുക്കളുടെ കാലുകളും തലയും കയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലും, വായയില്‍ വൈക്കോലുകള്‍ നിറച്ചനിലയിലും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃഗഡോക്ടറെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഫാമില്‍ നിന്നും ബാങ്കിടപാട് നടത്തിയ സ്ലിപ്പ് കണ്ടെത്തിയിതോടെയാണ് സംഭവത്തിന് പിന്നില്‍ സമീപവാസിയായ തമിഴ് യുവാവാണെന്ന സംശയം ഉയര്‍ന്നത്. ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുറ്റം സമ്മതിച്ചതായും ഇവര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവാവ് നാട്ടിലേക്ക് കടന്നതായാണ് സൂചന. പരാതിയുടെ അടസ്ഥാനത്തില്‍ പ്രതിയ്ക്കായുള്ള അന്വേഷണം തിരൂരങ്ങാടി പൊലീസ് അരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT