Kerala

മലപ്പുറത്ത് വാടകവീട്ടിൽ മധ്യവയസ്ക മരിച്ച നിലയിൽ, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം; ദുരൂഹത 

തിരുവനന്തപുരം സ്വദേശിയായ 52കാരി നഫീസത്തിനെയാണ് മരിച്ച നിലയില്‍ കണ്ടത് 

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മധ്യവയസ്കയെ വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ 52കാരി നഫീസത്തിനെ വളാഞ്ചേരിയിലെ വൈക്കത്തൂരിലുള്ള വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മൂന്നു ദിവസം പഴക്കം ചെന്ന നിലയിരുന്നു. 

വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വാടക വീടിന്‍റെ വാതിലുകള്‍ തുറന്നിട്ട നിലയിൽ കണ്ടതും വീടിനകത്ത് ഉയർന്ന ശബ്ദത്തിൽ ടെലിവിഷന്‍ പ്രവർത്തിച്ചിരുന്നതും സംശയങ്ങൾ ബലപ്പെടുത്തുന്നതാണ്.  നഫീസത്തുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച് നഫീസത്തിനെ കണ്ടെന്ന് നാട്ടുകാരിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. 

30 വര്‍ഷത്തിലേറെയായി ഹോം നഴ്‌സിങ് ജോലികൾ ചെയ്യുന്ന നഫീസത്ത് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിച്ച് വരികയായിരുന്നു. നാലു മാസത്തോളമായി വക്കത്തൂരിലായിരുന്നു ഇവർ താമസിച്ചിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT