Kerala

മലയാളി ഡോക്ടര്‍ അമേരിക്കയില്‍ വേടിയേറ്റ് മരിച്ചു; മരിച്ചത് മാവേലിക്കര സ്വദേശി

രമേശ് കുമാറിനെ മിഷിഗണില്‍ കാറിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മാവേലിക്കര: അമേരിക്കയില്‍ മലയാളി ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. മാവേലിക്കര സ്വദേശിയായ യുവ ഡോക്ടര്‍ രമേശ് കുമാര്‍(32) ആണ് മരിച്ചത്. 

രമേശ് കുമാറിനെ മിഷിഗണില്‍ കാറിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു. ഹൈവേയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍സീറ്റിലായിരുന്നു ഇയാളുടെ മൃതദേഹം. 

എന്നാല്‍ വംശീയ ആക്രമണം അല്ല നടന്നിരിക്കുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ മുന്‍ പ്രസിഡന്റായ ഡോ.നരേന്ദ്ര കുമാറിന്റെ മകനാണ് രമേശ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം