Kerala

'മഹാരാജാസ് അഭിമന്യു'; പ്രിയപ്പെട്ട സഖാവിനെക്കുറിച്ച് സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു

മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെക്കുറിച്ച്, മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെക്കുറിച്ച്, മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു. 'മഹാരാജാസ് അഭിമന്യു' എന്ന പുസ്തകം, സിപിഎം പിബി അംഗം എംഎ ബേബി പ്രൊഫ. എംകെ സാനുവിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. നമ്മുടെ സ്വത്വത്തില്‍ നിന്ന് അഭിമന്യുവിനെയും ബ്രിട്ടൊയെയും പറിച്ച് മാറ്റാന്‍ കഴിയില്ലെന്ന് എംഎ ബേബി അഭിപ്രായപ്പെട്ടു.

ഇടുക്കിയിലെ മലയോരമേഖലയായ വട്ടവടയില്‍ നിന്ന് മഹാരാജാസ് ക്യാമ്പസിലെത്തി പ്രിയപ്പെട്ട വിദ്യാര്‍ഥി നേതാവായി മാറിയ അഭിമന്യുവിന്റെ ഓര്‍മ്മകളാണ് 'മഹാരാജാസ് അഭിമന്യു' എന്ന പുസ്തകത്തിലൂടെ ബ്രിട്ടോ പങ്കുവെക്കുന്നത്. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ശേഷം സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം അദ്ദേഹത്തിന്റെ മരണശേഷമാണ് ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

വേദിയിലൊ സദസ്സിലൊ ബ്രിട്ടൊയില്ലെങ്കിലും മനസ്സുമുഴുവന്‍ ബ്രിട്ടൊയാണെന്ന് എംഎ ബേബി പറഞ്ഞു. ഒരിക്കല്‍ മഹാരാജാസില്‍ എത്തിയപ്പോള്‍ തന്റെ കൂടെ നിന്ന് അഭിമന്യു ഫോട്ടൊ എടുത്തതിനെക്കുറിച്ചും അദ്ദേഹം ഓര്‍ത്തു.

മഹാരാജാസില്‍ പഠനത്തിന് എത്തിയ ശേഷം ബ്രിട്ടോയുടെ യാത്രാവിവരണം എഴുതാന്‍ കൂടെക്കൂടിയ അഭിമന്യു, കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായിരുന്നു കഴിഞ്ഞിരുന്നത്. 48 വര്‍ഷക്കാലത്തെ മഹാരാജാസ് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന പുസ്തകത്തില്‍ 31 അധ്യായങ്ങളാണുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT