Kerala

മഹാരാജാസ് കോളജ് മുന്‍ പ്രൊഫസര്‍ ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മഹാരാജാസ് കോളജ് മുന്‍ പ്രൊഫസര്‍ ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: എറണാകുളം മഹാരാജാസ് കോളജിലെ മുന്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പ്രൊഫസര്‍ എം ശ്രീകുമാര്‍ (70) ഷാര്‍ജയില്‍ നിര്യാതനായി. എറണാകുളം പുല്ലേപ്പടി വീക്ഷണം റോഡിലെ മുണ്ട്യാത്ത് കുടുംബാംഗമാണ്. 

വ്യാഴാഴ്ച നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഷാര്‍ജയിലെ സൗകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുല്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.

ഷാര്‍ജയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന മകളെ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു ശ്രീകുമാറും അദ്ദേഹത്തിന്റെ ഭാര്യ ശ്രീകുമാരിയും. ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണായതിനാല്‍ വിമാനം ഇല്ലാത്തതിനെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു. 

മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ ഷാര്‍ജയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. 

ചിറ്റൂര്‍, നാട്ടകം ഗവണ്‍മന്റ് കോളജുകളിലും അധ്യാപകനായിരുന്നു അദ്ദേഹം. ഭാര്യ: എ ശ്രീകുമാരി (റിട്ട. ഉദ്യോഗസ്ഥ കെഎസ്ഇബി) മക്കള്‍: ശ്രീജ എസ് (ഷാര്‍ജ), ശ്രീല എസ് (എറണാകുളം). മരുമക്കള്‍: കൃഷ്ണദാസ് (ഷാര്‍ജ), വിജില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT