Kerala

മഹേശന്റെ മരണം :  പ്രത്യേക സംഘം അന്വേഷിക്കും; ഐജി ഹര്‍ഷിതയ്ക്ക് ചുമതല

തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മഹേശന്റെ കുടുംബം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : എസ്എന്‍ഡിപി യോ​ഗം കണിച്ചുകുളങ്ങര യൂണിയൻ നേതാവ് കെ കെ മഹേശന്റെ ആത്മഹത്യാകേസ് പ്രത്യേകസംഘം അന്വേഷിക്കും. ദക്ഷിണമേഖല റേഞ്ച് ഐ ജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തില്‍ അം​ഗങ്ങളെ ഉടൻ തീരുമാനിക്കും.

മാരാരിക്കുളം പൊലീസിന്റെ അന്വേഷണത്തില്‍ സത്യം പുറത്തുവരില്ലെന്ന് ചൂണ്ടിക്കാട്ടി മഹേശന്റെ കുടുംബം പ്രത്യേക അന്വേഷണസംഘം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ അന്വേഷണം മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്ന് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനും മേലധികാരികളെ അറിയിച്ചിരുന്നു. ഈ രണ്ടു അപേക്ഷകളും പരിഗണിച്ചാണ് പ്രത്യേകസംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഡിജിപിയുടെ ഉത്തരവ്.

തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മഹേശന്റെ കുടുംബം പ്രതികരിച്ചു. അതേസമയം ഏത് അന്വേഷണവും നടത്താമെന്നാണ് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട്.  ജൂൺ 24 നാണ് മഹേശൻ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലവര്‍ഷം ശക്തം; നാലു ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

ആരതിയുടെ ദേഹത്ത് 13 മുറിവുകള്‍; സ്ത്രീധന സ്വര്‍ണം വില്‍ക്കുന്നതില്‍ തര്‍ക്കമുണ്ടായി, ഭര്‍ത്താവ് അറസ്റ്റില്‍

പോര്‍ച്ചുഗലിനെ തളച്ച് കൊളംബിയ; ഗോള്‍രഹിത സമനില, അവസരങ്ങള്‍ നഷ്ടമാക്കി റൊണാള്‍ഡോ

എഫ്‌സിആര്‍എ ചട്ടഭേദഗതി: കത്തോലിക്കാ സഭയുടെ പള്ളികളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥന

പാനമയെ തകര്‍ത്ത് ഇംഗ്ലണ്ട്; ഡബിള്‍ അടിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാര്‍