Kerala

മാട്ടുപെട്ടി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; അതീവ ജാഗ്രത പാലിക്കണം എന്ന് കളക്ടര്‍

മുന്‍ കരുതല്‍ നടപടിയായി വ്യാഴാഴ്ച രാവിലെയോടെ മാട്ടുപെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ജില്ലയില്‍ അതി തീവ്ര മഴയുണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മാട്ടുപെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറക്കുന്നു. ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടിയായി വ്യാഴാഴ്ച രാവിലെയോടെ മാട്ടുപെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം. 

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് 25 ക്യുമെക്‌സ് ജലം സ്പില്‍വേയിലൂടെ തുറന്നു വിടും. സ്പില്‍വേ ഗേറ്റിലൂടെ ജലം മുതിരപ്പുഴ വഴി മൂന്നാറിലുള്ള ആര്‍എ ഹെഡ് വര്‍ക്‌സ് ജലസംഭരണിയിലേക്കാണ് എത്തുന്നത്.

ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഒക്ടോബര്‍ ആറ് വരെ ജില്ലയില്‍ കനത്ത മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT