Kerala

മാഡം സിനിമാനടി തന്നെയെന്നാവര്‍ത്തിച്ച് പള്‍സര്‍ സുനി; അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്നും സുനി

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് സിനിമാ നടി മാത്രമാണെന്നായിരന്നു സുനിയുടെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദുരൂഹ കഥാപാത്രമായ മാഡം ആരെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയില്ല. അങ്കമാലി കോടതിയില്‍ നടിയുടെ പേര് വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് സിനിമാ നടി മാത്രമാണെന്നായിരന്നു സുനിയുടെ മറുപടി. 

മാഡം ആരാണ് ഇന്ന് വെളിപ്പെടുത്തുമെന്നായിരുന്നു മുമ്പ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സുനി മാധ്യമങ്ങള്‍ മുമ്പാകെ പറഞ്ഞിരുന്നത്. നടി ആരാണെന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുചോദിച്ചെങ്കിലും സിനിമാ നടിയാണെന്നുമാത്രമായിരുന്നു മറുപടി. മറ്റൊരു നടിയെ ആക്രമിത്ത കേസിലാണ് സുനിയെ എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. മാഡത്തിന്റെ പേര് വെളിപ്പെടുത്തുന്നതോടെ നടി ആക്രമിക്കപ്പെട്ട കേസിന് നിര്‍ണയാകമായ തെളിവ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത