Kerala

മാണി ഗ്രൂപ്പ് പിരിച്ചു വിടണം; കെ എം മാണിയോട് മകന് വൈരാഗ്യമായിരുന്നുവെന്ന് പി സി ജോര്‍ജ്

മാണിസാറിനോട് മകന് അലര്‍ജിയാണ്. അഞ്ചാം തിയതി രാത്രി തന്നെ മരണം തീരുമാനമായിരുന്നിട്ടും മകനും ഭാര്യയും അത് ഗൗനിച്ചില്ലെന്നും

Author : സമകാലിക മലയാളം ഡെസ്ക്


 കോട്ടയം : കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിരിച്ചു വിടണമെന്ന് പി സി ജോര്‍ജ്. കെ എം മാണിയുടെ  മരണത്തില്‍ വരെ മകന്‍ ജോസ് കെ മാണി രാഷ്ട്രീയം കളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പിതാവിന്റെ ആരോഗ്യനില വഷളായപ്പോഴും ജോസ് കെ മാണിയും ഭാര്യയും വോട്ട് തേടുകയായിരുന്നു. സ്വന്തം അപ്പന്‍ മുഖ്യമന്ത്രിയാവാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്നും പി സി ജോര്‍ജ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

മാണിസാറിനോട് മകന് അലര്‍ജിയാണ്. അഞ്ചാം തിയതി രാത്രി തന്നെ മരണം തീരുമാനമായിരുന്നിട്ടും മകനും ഭാര്യയും അത് ഗൗനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മരണശേഷം ശവശരീരത്തോടും മകന്‍ ആ വിദ്വേഷം പ്രകടിപ്പിച്ചു. ശവക്കോട്ടയില്‍ ഒരു മൂലയിലാണ്  കെ എം മാണിയെ അടക്കിയിരിക്കുന്നത്. ഇത് ആരും അവിടേക്ക് കാണാന്‍ പോലും ചെല്ലാതിരിക്കാന്‍ ആണ് എന്നും പി സി ജോര്‍ജ് ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ