Kerala

മാണി രാഷ്ട്രീയ വഞ്ചകന്‍ തന്നെയെന്ന് കോണ്‍ഗ്രസ്, പിജെ കുര്യന്റെ അഭിപ്രായം വ്യക്തിപരം

രാഷ്ട്രീയ വഞ്ചന കാണിച്ചെന്നും മാണിയോടുള്ള നിലപാടില്‍ വിട്ടുവീഴ്ച കാണിക്കേണ്ടതില്ലെന്നും കെപിസിസി രാഷ്ട്രീയ സമിതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎം മാണിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ്. മാണി രാഷ്ട്രീയ വഞ്ചന കാണിച്ചെന്നും മാണിയോടുള്ള നിലപാടില്‍ വിട്ടുവീഴ്ച കാണിക്കേണ്ടതില്ലെന്നും കടുത്ത നിലപാട് സ്വീകരിക്കാനും കെപിസിസി രാഷ്ട്രീയ സമിതി യോഗത്തിന്റെ തീരുമാനം. കേരള കോണ്‍ഗ്രസുമായുള്ള തുടര്‍നിലപാട് യുഡിഎഫ് ചര്‍ച്ചചെയ്ത ശേഷം വ്യക്തമാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ വ്യക്തമാക്കി.

കോട്ടയത്തെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജോസ് കെ മാണിയാണ്. കോട്ടയത്തെ ജില്ലാ പഞ്ചായത്ത് വിഷയത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടെന്ന നിലപാടിലാണ് യോഗം എത്തിയത്. മാണിയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി യുഡിഎഫിലെടുക്കണമെന്ന പിജെ കുര്യന്റെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളവും സെറ്റാണ്, ഞങ്ങളും സെറ്റാണ്'; തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം: രമേശ് ചെന്നിത്തല

ചന്തം കൂട്ടാൻ മൂക്കുത്തി നല്ലതാണ്, പക്ഷെ സ്ഥാനം തെറ്റിയാൽ ജീവൻ തന്നെ നഷ്ടമാകാം

മെലിഞ്ഞവർക്കൊരു സന്തോഷ വാർത്ത;ഭാരം കൂട്ടാൻ സഹായിക്കുന്ന പഴങ്ങൾ ഇതാ

വീടിനകത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവച്ചു, വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും 3 പേരക്കുട്ടികളും മരിച്ചു

'സമയത്ത് വരാമെങ്കില്‍ മാത്രം ഈ സിനിമ ചെയ്താല്‍ മതി, ഇല്ലെങ്കില്‍ വരണ്ട'; പ്രിയദര്‍ശന് മുന്നില്‍ പൂച്ചക്കുട്ടിയായി സൂപ്പർ താരം!

SCROLL FOR NEXT