Kerala

മാണിയും മകനും ചെയ്തത് നാണം കെട്ടപണിയെന്ന് പിസി ജോര്‍ജ്ജ്

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെഎം മാണിയുടെ നീക്കം കുതികാല്‍ വെട്ടെന്ന് എംഎല്‍എ പിസി ജോര്‍ജ് -  മാണിയുടെ കേരള കോണ്‍ഗ്രസ് ചെയ്തത് നാണംകെട്ട പണിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഐഎമ്മുമായി ചേര്‍ന്ന്  കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെഎം മാണിയുടെ നീക്കം കുതികാല്‍ വെട്ടെന്ന് എംഎല്‍എ പിസി ജോര്‍ജ്. മാണിയുടെ കേരള കോണ്‍ഗ്രസ് ചെയ്തത് നാണംകെട്ട പണിയാണ്. ഇതിന്‌ശേഷം മാണിയും മകന്‍ ജോസ് കെ മാണിയും ഒളിവിലാണെന്നും പിസി ജോര്‍ജ് പറഞ്ഞു. മാണി ചെയ്തത് വഞ്ചനയാണെന്നും കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ഇതിന് ഇല്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. 

കേരള കോണ്‍ഗ്രസ് എം പിളരാന്‍ മാത്രം വലിയ പാര്‍ട്ടിയല്ലെങ്കിലും പിളര്‍പ്പിലേക്കാണ് നീങ്ങുന്നത്. മാണിയുടെ നെറികെട്ട നീക്കത്തില്‍ പിജെ ജോസഫ് മൗനം വെടിയണം. മാണിയെ അഴിമതിക്കാരനെന്ന് വിമര്‍ശിക്കുന്ന പിണറായിയും കോടിയേരിയും അവരുടെ ആറംഗങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന് വോട്ട് ചെയ്തത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നുംപിസി ജോര്‍ജ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴ

സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഷിഗെല്ല ബാധ: സ്ഥിതി വിലയിരുത്താന്‍ കെ മുരളീധരന്‍ ഇന്ന് ബത്തേരിയില്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം; ഇന്ധന ടാങ്കറിന് തീ പിടിച്ചു

ട്രംപിന് കനത്ത തിരിച്ചടി, എച്ച്-1ബി വിസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് യുഎസ് കോടതി റദ്ദാക്കി

SCROLL FOR NEXT