Kerala

മാണിയുമായി  വേദി പങ്കിടാനില്ല, വിഎസ് മാണി പങ്കെടുക്കുന്ന സെമിനാറില്‍ നിന്നും പിന്മാറി

മാണി പങ്കെടുക്കുന്ന സെമിനാറിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറിയ വിഎസ് മറ്റൊരു സെമിനാറിന്റെ  അധ്യക്ഷ പദവി ഏറ്റെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധമായി നടക്കുന്ന കെ.എം.മാണി പങ്കെടുക്കുന്ന സെമിനാറില്‍ നിന്നും വി.എസ്.അച്യുതാനന്ദന്‍ പിന്മാറി. മാണി പങ്കെടുക്കുന്ന സെമിനാറിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറിയ വിഎസ് മറ്റൊരു സെമിനാറിന്റെ  അധ്യക്ഷ പദവി ഏറ്റെടുത്തു. 

കെ.എം.മാണിയെ ഇടതു മുന്നണിയിലേക്ക് എടുക്കുന്ന കാര്യം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ആലോചിക്കരുതെന്ന് ചൂണ്ടിക്കാട്ടി വിഎസ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മാണി പങ്കെടുക്കുന്ന സെമിനാറില്‍ നിന്നുമുള്ള പിന്മാറ്റം. 

കേരളം, ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിലെ സെമിനാറിലാണ് കെ.എം.മാണിയും, കേരള കോണ്‍ഗ്രസിന്റെ  വരവിനെ എതിര്‍ക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുക്കുന്നത്. ഇതിലാദ്യം വിതരണം ചെയ്ത കാര്യപരിപാടിയില്‍ അധ്യക്ഷ സ്ഥാനത്ത് വിഎസിന്റെ പേരായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഉദ്ഘാടന പരിപാടിക്കിടെ വിതരണം ചെയ്ത കാര്യപരിപാടിയുടെ നോട്ടീസില്‍ വിഎസിന്റെ പേരില്ല. ശനിയാഴ്ച നടക്കുന്ന നവലിബറല്‍ നയങ്ങളുടെ കാല്‍ നൂറ്റാണ്ട് എന്ന സെമിനാറില്‍ വിഎസിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു