Kerala

മാന്ദാമം​ഗലം സെന്റ് മേരിസ് പള്ളിയിൽ സംഘർഷാവസ്ഥ; കല്ലേറിൽ ഭദ്രാസനാധിപനടക്കം നിരവധി പേർക്ക് പരുക്ക്

പള്ളിത്തർക്കത്തെ തുടർന്ന് മാന്ദാമം​ഗലം സെന്റ് മേരീസ് പള്ളിയിൽ സംഘർഷാവസ്ഥ. ഓർത്തഡോക്സ്, യാക്കോബായ വിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: പള്ളിത്തർക്കത്തെ തുടർന്ന് മാന്ദാമം​ഗലം സെന്റ് മേരീസ് പള്ളിയിൽ സംഘർഷാവസ്ഥ. ഓർത്തഡോക്സ്, യാക്കോബായ വിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇരു വിഭാ​ഗവും തമ്മിൽ കല്ലേറുണ്ടായതോടെ നിരവധി പേർക്കാണ് പരുക്കേറ്റത്. ഓർത്തഡോക്സ് വിഭാ​ഗം തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയോസിനും പരുക്കേറ്റിട്ടുണ്ട്. 

തർക്കം നിലനിൽക്കുന്ന പള്ളിയുടെ കവാടത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ഓർത്തഡോക്സ് വിഭാ​ഗം കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. യാക്കോബായ വിഭാ​ഗം പള്ളിക്കുള്ളിലും നിലയുറപ്പിച്ചിരുന്നു. യാക്കോബായ വിഭാ​ഗം സമര പന്തൽ പൊളിച്ചതായി ഓർത്തഡോക്സ് വിഭാ​ഗം ആരോപിച്ചു.  സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT