Kerala

മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോൽക്കാം; പികെ ബിജുവിന് ഉപദേശവുമായി വിടി ബൽറാം

ആലത്തൂരില്‍ മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോല്‍ക്കാന്‍ പികെ ബിജു ചിലരോട്  ഏപ്രില്‍ 23 വരെ ആത്മ നിയന്ത്രണം പാലിക്കാന്‍ ആവശ്യപ്പെടണമെന്ന് ബല്‍റാം പരിഹസിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആലത്തൂര്‍: ആലത്തൂർ‌ നിയോജക മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെ പരിഹസിച്ച ദീപ നിശാന്തിന് പരോക്ഷ വിമർശനവും ഒപ്പം എൽഡിഎഫ് സ്ഥാനാർത്ഥി പികെ ബിജുവിനെ പരിഹസിച്ചും വി ടി ബല്‍റാം എംഎല്‍എ. ആലത്തൂരില്‍ മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോല്‍ക്കാന്‍ പികെ ബിജു ചിലരോട്  ഏപ്രില്‍ 23 വരെ ആത്മ നിയന്ത്രണം പാലിക്കാന്‍ ആവശ്യപ്പെടണമെന്ന് ബല്‍റാം പരിഹസിച്ചു. 

ആലത്തൂരിൽ നിന്ന് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പികെ ബിജു ഹാട്രിക്ക് വിജയം തേടിയാണിറങ്ങുന്നത്. സിപിഎം അനായാസമായി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ആലത്തൂർ. എന്നാൽ വേറിട്ട പ്രചാരണ ശൈലിയുമായി രമ്യാ ഹരിദാസും മത്സരത്തിനിറങ്ങിയതോടെ മണ്ഡലം കന്ന പോരിലേക്കാണ് നീങ്ങുന്നത്. 

ഇതിനിടെയാണ് രമ്യാ ഹരിദാസിന്‍റെ വേറിട്ട പ്രചാരണത്തെ ദീപ നിശാന്ത് വിമര്‍ശിച്ചത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു എന്നതൊന്നുമല്ല ഇവിടെ വിഷയമാക്കേണ്ടത്. ഐഡിയ സ്റ്റാർ സിങറോ, അമ്പലക്കമ്മറ്റി തെരഞ്ഞെപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്നുമായിരുന്നു ദീപയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇത് വിവാദമായതോടെ നിരവധി പേര്‍ വിമര്‍ശനവുമായിഎത്തിയിരുന്നു.

വി ടി ബല്‍റാമിന്‍റെ പോസ്റ്റിന്റെ പൂർണ രൂപം

പ്രിയ പി കെ ബിജു, കുറച്ച് കാലമായി താങ്കളെ പരിചയമുള്ളതിനാൽ സ്നേഹം കൊണ്ട് പറയുകയാ, നിങ്ങൾക്ക് വേണ്ടിയെന്ന മട്ടിൽ ഇറങ്ങിയിരിക്കുന്ന ചിലരോട് ഏപ്രിൽ 23 വരെ ആത്മനിയന്ത്രണം പാലിക്കാനാവശ്യപ്പെട്ടാൽ നിങ്ങൾക്ക് മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോൽക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT