Kerala

മാര്‍ത്തോമ ചെറിയ പള്ളിയില്‍ നിന്ന് ബാങ്കൊലി മുഴങ്ങി; നമസ്‌കാര വേദിയായി പള്ളിമുറ്റം, ഇതാണ് മനുഷ്യത്വത്തിന്റെ കേരള മോഡല്‍

രിത്രത്തിലാദ്യമായി കോതമംഗലം മാര്‍ത്തോമ ചെറിയപളളിയുടെ മൈക്കിലൂടെ ബാങ്ക് വിളി മുഴങ്ങി.

സമകാലിക മലയാളം ഡെസ്ക്

കോതമംഗലം: ചരിത്രത്തിലാദ്യമായി കോതമംഗലം മാര്‍ത്തോമ ചെറിയപളളിയുടെ മൈക്കിലൂടെ ബാങ്ക് വിളി മുഴങ്ങി. ഇതാണ് മതേതര കേരളമെന്ന സന്ദേശം ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട്... പൗരത്വ നിയമഭേദഗതിക്ക് എതിരെ യൂത്ത്  കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സെക്യുലര്‍ മാര്‍ച്ചിന്റെ സമാപന വേദിയായിരുന്നു കോതമംഗലം ചെറിയ പള്ളി. ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് നയിച്ചത് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍, വി ടി ബല്‍റാം എംഎല്‍എ, പി കെ ഫിറോസ് എന്നിവര്‍.

മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചാണ് ചെറിയ പള്ളിയില്‍ അവസാനിച്ചത്. കോതമംഗലം കെഎസ്ആര്‍ടിസി ജംങ്ഷന് സമീപം നടന്ന പൊതുസമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുന്നവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒരു ക്രിസ്ത്യന്‍ പള്ളിക്ക് മുന്നില്‍ നിസ്‌കാരം അനുവദിച്ചതും ബാങ്ക് വിളിച്ചതും രാജ്യത്തുതന്നെ ഒരുപക്ഷേ ആദ്യത്തെ സംഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന് മുമ്പാണ് ചെറിയ പള്ളിക്ക് മുന്‍പില്‍ മഗ്‌രിബ് നമസ്‌കാരം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ '4 വിക്കറ്റ്'; ഇന്ത്യ ബൗള്‍ ചെയ്തപ്പോള്‍ 'സെഞ്ച്വറി'! ഓൾറൗണ്ട് അന്നബെൽ

പ്ലസ്ടു മുതൽ പിഎച്ച്ഡി വരെയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസിൽ 44 ഒഴിവുകൾ

മുഖത്തെ ചുളിവുകളാണോ പ്രശ്നം? കടലമാവ് കൊണ്ടുള്ള കിടിലൻ ഫേസ് പാക്കുകൾ ഇതാ

ഒരു ദ്വീപിന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമായി, പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ചു; ഹര്‍ഷാരവത്തോടെ വരവേറ്റ് കെഎസ്ആര്‍ടിസി സര്‍വീസ്

SCROLL FOR NEXT