Kerala

മാവോയിസ്റ്റ് ലഘുലേഖയുമായി രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍; യുഎപിഎ ചുമത്തി

ഇവര്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നും, ലഘുലേഖകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : മാവോയിസ്റ്റ് ലഘുലേഖയുമായി കോഴിക്കോട് രണ്ട് പേര്‍ പിടിയിലായി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്.

അലന്‍ ഷുഹൈബ് സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും, താഹ പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തി.

ഇവര്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നും, ലഘുലേഖകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ലഘുലേഖയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ​ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം