Kerala

മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി വിവാഹിതയായി

പശ്ചിമ ബംഗാള്‍ സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ ഒര്‍കോദീപാണ് വരന്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍ : മാവോയിസ്റ്റ് ദമ്പതികളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി വിവാഹിതയായി. പശ്ചിമ ബംഗാള്‍ സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ ഒര്‍കോദീപാണ് വരന്‍. രൂപേഷിന്റെയും ഷൈനയുടെയും വീടായ വലപ്പാട് വച്ചായിരുന്നു വിവാഹം. 

ഒരു ദിവസത്തെ പരോളിലിറങ്ങിയാണ് രൂപേഷ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. ഷൈന ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിനിടെ ഉണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 19 പേരാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സിപിഐ നേതാവ് ബിനോയ്‌ വിശ്വമടക്കമുള്ള നേതാക്കള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.
 സബ് രജിസ്ട്രാര്‍ വീട്ടിലെത്തിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം