Kerala

മിക്സിയിലും മൈക്രോവേവിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് പതിനൊന്ന് കിലോ സ്വർണ്ണം; കണ്ണൂർ വിമാനത്താവളത്തിൽ നാലം​ഗ സംഘം പിടിയിൽ 

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടിച്ചെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  ‌കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വില വരുന്ന പതിനൊന്ന് കിലോ സ്വർണ്ണമാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരാണ് ഡിആർഐയുടെ പിടിയിലായത്. 

കണ്ണൂർ സ്വദേശി അംസീർ, വയനാട് സ്വദേശി അർഷാദ്, കോഴിക്കോട് സ്വദേശി അബ്ദുള്ള, ബെംഗളൂരു സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്. മിക്സി, മൈക്രോവേവ് അവൻ, ചിക്കൻ കട്ടിങ്ങ് മെഷീൻ എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 

ഇന്ന് രാവിലെയോടെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ  യൂണിറ്റുകൾ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. പിടിയിലായവരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി