Kerala

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി

വടവാതൂർ കുന്നംപള്ളി കെ കെ പ്രസാദിന്റെ മകൻ അശിന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം ∙ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികളിൽ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. വടവാതൂർ കുന്നംപള്ളി കെ കെ പ്രസാദിന്റെ മകൻ അശിന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്.

ചിങ്ങവനം കേളചന്ദ്രപ്പറമ്പിൽ കെ സി ചാക്കോയുടെ മകൻ അലൻ, മീനടം കൊടുവള്ളിമാക്കൽ കെ സി ജോയിയുടെ  മകൻ ഷിബിൻ ജേക്കബ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ പുതുപ്പള്ളി ഐഎച്ച്ആർഡി സ്കൂളിൽ പൊതുദർശനത്തിനു വെയ്ക്കും.

കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നു വിനോദയാത്രയ്ക്കു പോകാനിരുന്നെങ്കിലും ബസിൽ സ്ഥലം ഇല്ലാതിരുന്നതിനെ തുടർന്ന് ഉറ്റ സുഹൃത്തുക്കളായ 8 വിദ്യാർഥികൾ മൈലപ്പള്ളിക്കടവ് തൂക്കുപാലം കാണാൻ പോകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ എത്തിയ സംഘം പുഴയോരത്തു ചെലവഴിക്കുന്നതിനിടെ കടവിലിറങ്ങിയ അലൻ ഒഴുക്കിൽ പെട്ടു. അലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു മറ്റു രണ്ടു പേർ അപകടത്തിൽപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT