Kerala

മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി; സുരക്ഷ ശക്തമാക്കി

ജില്ലയിലെ മലയോരമേഖലയിലെ കോടഞ്ചേരി, താമരശ്ശേരി, കൂരാച്ചുണ്ട്, പെരുവണ്ണാമൂവി, തൊട്ടില്‍പ്പാലം സ്റ്റേഷനുകള്‍ക്കാണ് ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ അഞ്ച് പൊലീസ് സ്‌റ്റേഷനുകള്‍ക്കും മാവോയിസ്റ്റ് ഭീഷണിയുള്ളതായി രഹസ്യാന്വേഷണവിഭാഗം. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭീഷണി ഉയര്‍ന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരിപാടികളിലെല്ലാം വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

ജില്ലയിലെ മലയോരമേഖലയിലെ കോടഞ്ചേരി, താമരശ്ശേരി, കൂരാച്ചുണ്ട്, പെരുവണ്ണാമൂവി, തൊട്ടില്‍പ്പാലം സ്റ്റേഷനുകള്‍ക്കാണ് ഭീഷണി. ഇവിടങ്ങളിലും വയനാട്ടിലെ മുഴുവന്‍ സ്റ്റേഷനുകളിലും പൊലീസ് ജാഗ്രതപുലര്‍ത്തണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു.

രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കണം. പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് സംഘം എത്തിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി