Kerala

മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് ഡിസംബര്‍ 31ന് പ്രേക്ഷകരിലേക്ക്‌ 

പിണറായി വിജയന്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ 'നാം മുന്നോട്ട്'  ന്റെ സംപ്രേഷണം ഡിസംബര്‍ 31 ന് ആരംഭിക്കും. സ്ത്രീ സുരക്ഷയാണ് ആദ്യ ദിനത്തിലെ ചര്‍ച്ചാ വിഷയം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ 'നാം മുന്നോട്ട്'  ന്റെ സംപ്രേഷണം ഡിസംബര്‍ 31 ന് ആരംഭിക്കും. സ്ത്രീ സുരക്ഷയാണ് ആദ്യ ദിനത്തിലെ ചര്‍ച്ചാ വിഷയം.

വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിക്കുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പ്രതിവാര സംവാദ പരിപാടിയുടെ നിര്‍മാണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ്. സി ഡിറ്റ് സാങ്കേതിക സഹായം നല്‍കുന്നു. ആറന്മുള എംഎല്‍എ വീണ ജോര്‍ജ് അവതാരകയാകും. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളിയാകും.

ആദ്യഘട്ടത്തില്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകളും സംപ്രേഷണ സമയവും: 
കൈരളി ടിവി വെള്ളിയാഴ്ച രാത്രി 10.30 ( പുന: സംപ്രേഷണം ശനി രാവിലെ 8.00), പീപ്പിള്‍ ടിവി വ്യാഴാഴ്ച രാത്രി 9.30 (പുന: സംപ്രേഷണം ശനി വൈകിട്ട് 5.30), ഏഷ്യാനെറ്റ് ന്യൂസ് ഞായറാഴ്ച രാത്രി 7.30, മാതൃഭൂമി ന്യൂസ് ഞായറാഴ്ച രാത്രി 7.30, റിപ്പോര്‍ട്ടര്‍ ടിവി ഞായറാഴ്ച രാത്രി 7.30, ദൂരദര്‍ശന്‍ ഞായറാഴ്ച രാത്രി 7.30 (പുന: സംപ്രേഷണം തിങ്കള്‍ രാത്രി 10.00), ന്യൂസ് 18 കേരള ഞായര്‍ രാത്രി 8.00, മീഡിയ വണ്‍ തിങ്കളാഴ്ച രാത്രി 7.30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി