ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം 
Kerala

മുഖ്യമന്ത്രിയുടെ മകള്‍ക്ക് രാജി തോമസുമായി അടുത്ത ബന്ധം, വീട്ടില്‍ സന്ദര്‍ശിച്ചത് ആറു തവണ; ആരോപണവുമായി എല്‍ദോസ്

മുഖ്യമന്ത്രിയുടെ മകള്‍ക്ക് രാജി തോമസുമായി അടുത്ത ബന്ധം, വീട്ടില്‍ സന്ദര്‍ശിച്ചത് ആറു തവണ; ആരോപണവുമായി എല്‍ദോസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് കോവിഡ് വിവര കൈമാറ്റത്തിന്റെ പേരില്‍ വിവാദമായ സ്പ്രിംഗ്ലര്‍ കമ്പനി ഉടമ രാജി തോമസുമായി അടുത്ത ബന്ധമുണ്ടെന്ന് പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളില്‍. അടുത്തിടെ മുഖ്യമന്ത്രിയുടെ മകള്‍ അമേരിക്കയിലുള്ള രാജി തോമസിന്റ വീട്ടില്‍ ആറു തവണ സന്ദര്‍ശനം നടത്തിയെന്ന് എല്‍ദോസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഇതിന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്നും എല്‍ദോസ് പറഞ്ഞു.

എല്‍ദോസിന്റെ കുറിപ്പ്:  

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് സ്പ്രിങ്ക്‌ളര്‍ എംഡി രാജി തോമസുമായുള്ളത് അടുത്ത ബന്ധം.
കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ രാജി തോമസിന്റെ അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള വസതിയില്‍ വീണ സന്ദര്‍ശിച്ചത് ആറുതവണയാണ്.
അന്വേഷണ ഏജന്‍സികള്‍ വീണയുടെ പാസ്‌പോര്‍ട് പരിശോധിക്കാന്‍ തയ്യാറാകണം.
ഇതോടനുബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്റെ കയ്യിലുണ്ട്. അവ പുറത്ത് വിടുന്നതായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്