Kerala

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നില്ല

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരം മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാറുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന് ഇല്ല. കോവിഡ് അവലോകനയോഗശേഷം നടത്തുന്ന വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇടയ്ക്ക് ഏതാനും ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രി കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി വീണ്ടും വാര്‍ത്താസമ്മേളനത്തിനെത്തുകയായിരുന്നു. വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളോട്, മാധ്യമങ്ങളെ ഉപേക്ഷിച്ച് പോകാന്‍ പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരം മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാറുണ്ട്. പ്രധാന ദിവസങ്ങളും ഞായറാഴ്ചകളും ഒഴിവാക്കിയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന