Kerala

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ നടപടി സ്വാഭാവികമെന്ന് സിപിഎം സെക്രട്ടറിയേറ്റ്

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത് - മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ നടപടി അസ്വാഭിവകമായി കാണേണ്ടതില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ നടപടി അസ്വാഭിവകമായി കാണേണ്ടതില്ലെന്ന് സിപിഎം. സിപിഎം സെക്രട്ടറിയേറ്റിന്റെതാണ് വിലയിരുത്തല്‍. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. നേരത്തെയും സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നിരവധി വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയത്. മറ്റ് തരത്തില്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ വലയില്‍ വീഴേണ്ടതില്ലെന്ന പൊതുവികാരമാണ് സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായിട്ടില്ല. സംസ്ഥാനസമ്മേളന വേദി ഏതായിരിക്കും എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം