പ്രതീകാത്മക ചിത്രം 
Kerala

മുടിവെട്ടിയതിന് അമ്മ വഴക്ക് പറഞ്ഞു; എട്ടാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു

ഇഷ്ടപ്രകാരം മുടിവെട്ടിയതിന് അമ്മ വഴക്ക് പറഞ്ഞതിന്റെ പേരില്‍ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഇഷ്ടപ്രകാരം മുടിവെട്ടിയതിന് അമ്മ വഴക്ക് പറഞ്ഞതിന്റെ പേരില്‍ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍.വളളികുന്നം പുത്തന്‍ചന്ത സുബിജാലയത്തില്‍ ശ്രീജയുടേയും പരേതനായ ജയന്റെയും മകന്‍ അഭിജിത്ത് (13) ആണ് മരിച്ചത്.

കളിക്കാനായി പുറത്തു പോയിരുന്ന അനുജന്‍ ആനന്ദ് ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് അഭിജിത്തിനെ കിടപ്പുമുറിയിലെ ഉത്തരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ ്കണ്ടത്. ഈ സമയം മാതാവ് ശ്രീജ ജോലി സ്ഥലത്തായിരുന്നു.

സ്വന്തം ഇഷ്ട പ്രകാരം മുടി വെട്ടുന്നതിനെച്ചൊല്ലി അഭിജിത്ത് മാതാവുമായി കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാകാം തൂങ്ങി മരിച്ചതെന്നാണ് നിഗമനം. വള്ളികുന്നം അമൃത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

SCROLL FOR NEXT