Kerala

മുന്‍ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

എന്‍സിപി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. 

മൂന്നു തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയ തോമസ് ചാണ്ടി പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. വിവാദത്തെത്തുടര്‍ന്ന് സ്ഥാനം ഒഴിയുകയായിരുന്നു.

കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ് ചാണ്ടി 2006ല്‍ ഡിഐസിയെ പ്രതിനിധീകരിച്ചു കുട്ടനാട്ടില്‍ ജയിച്ചു. പിന്നീട് എന്‍സിപിയില്‍ എത്തി.

ഭാര്യ: മേഴ്‌സി ചാണ്ടി. മക്കള്‍: ബെറ്റി, ഡോ. ടോബി. ടെസി. മരുക്കള്‍: ഡോ. അന്‍സു, ജോയല്‍ ജേക്കബ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

പത്താം തരം മുതൽ ഹയർ സെക്കൻഡറി വരെ തുല്യതാ പഠനം; സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 25 വരെ !

ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!