തൃശ്ശൂർ : മുതിര്ന്ന കോണ്ഗ്രസ്സ് നേതാവും മുന് എംഎല്എയുമായ റോസമ്മ ചാക്കോ (93) അന്തരിച്ചു.വ്യാഴാഴ്ച രാവിലെ ആറു മണിയോടെയിരുന്നു അന്ത്യം. മൂന്നു തവണ നിയമസഭാംഗമായിരുന്നു റോസമ്മ ചാക്കോ.
ഇടുക്കി, ചാലക്കുടി, മണലൂർ മണ്ഡലങ്ങളെയാണ് റോസമ്മ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 1982ല് ഇടുക്കിയില് നിന്നാണ് ആദ്യമായി നിയമസഭയില് എത്തുന്നത്. പിന്നീട് 1987ല് ചാലക്കുടിയില് നിന്നും ,1996 ൽ മണലൂരില് നിന്നും ജയിച്ചു.
സി.ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാര്ച്ച് 17നാണ് ജനനം. കെപിസിസി വൈസ് പ്രസിഡന്റായും മഹിള കോൺഗ്രസ്സ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates