പ്രതീകാത്മക ചിത്രം 
Kerala

മുരിങ്ങയില പറിക്കുന്നതിനിടെ തലയിടിച്ചു വീണു, മകൻ ക്വാറന്റീനിലായിരുന്നതിനാൽ നാട്ടുകാർ അടുത്തില്ല; വയോധികന് ദാരുണാന്ത്യം

68 വയസ്സുള്ള ആലപ്പുഴ സ്വദേശി ബെന്നി ഡിക്രൂസ് ആണു മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മുരിങ്ങയില പറിക്കുന്നതിനിടെ കാൽ തെറ്റി വരാന്തയിൽ തലയിടിച്ചു വീണ ഗൃഹനാഥന് ദാരുണാന്ത്യം. 68 വയസ്സുള്ള ആലപ്പുഴ സ്വദേശി ബെന്നി ഡിക്രൂസ് ആണു മരിച്ചത്. തലയ്ക്കു പിന്നിൽനിന്നു രക്തം വാർന്ന ബെന്നിയെ ഒന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.

ബെംഗളുരുവിൽ നഴ്സായ മകൻ ബ്രിട്ടോ സൗദിയിൽ നഴ്സായ ഭാര്യയെ സന്ദർശിച്ചു തിരിച്ചെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്നു. ഇതുകാരണം അപകടമുണ്ടായിട്ടും സഹായത്തിനു നാട്ടുകാർ എത്താൻ മടിച്ചു. ഒടുവിൽ ബെന്നിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT