Kerala

മുരുകന്റെ മരണം: ഡോക്ടര്‍മാരെ അറസ്റ്റു ചെയ്‌തേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടു ഡോക്ടര്‍മാരെ അറസ്റ്റു ചെയ്‌തേക്കും. ഡ്യൂട്ടി ഡോക്ടര്‍മാരെയാണ് അറസ്റ്റു ചെയ്‌തേക്കുക. സീനിയല്‍ റസിഡന്റിനെയും പിജി ഡോക്ടറെയും ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടിരുന്നു. രണ്ടു ഡോക്ടര്‍മാരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെയടക്കം ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

മുരുകന് ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കു വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത അധ്യക്ഷയായ സമിതി കണ്ടെത്തിയിരുന്നു. മുരുകന് ആശുപത്രിയില്‍ ചികിത്സ നല്‍കണമായിരുന്നുവെന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ മെഡിക്കല്‍ കോളേജ് പാലിച്ചില്ലെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. 

കഴിഞ്ഞ മാസം ഏഴാം തീയതിയാണ് റോഡപകടത്തില്‍ പരിക്കേറ്റ മുരുകന്‍ മരിച്ചത്. മുരുകന്റെ മരണത്തില്‍ പോലീസ് അന്വേഷണം നടന്നുവരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യങ്ങളുടെ പരമാധികാരം മാനിക്കണം'; പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഒഴിവാക്കണമെന്ന് ഇന്ത്യ

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: കേരളത്തില്‍ നിന്നും റദ്ദാക്കിയ വിമാന സര്‍വീസുകള്‍

ഇന്ധന സര്‍ചാര്‍ജ് തിരികെ നല്‍കാന്‍ കെഎസ്ഇബി; ചരിത്രത്തിലാദ്യം

സംഘര്‍ഷ ഭീതിയില്‍ പശ്ചിമേഷ്യ; ആശങ്ക പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍, ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'യുദ്ധക്കെടുതിയിലേക്ക് തള്ളിവിടുന്നു'; ഇസ്രയേല്‍- യുഎസ് ആക്രമണത്തെ അപലപിച്ച് റഷ്യ, ആശങ്ക പ്രകടിപ്പിച്ച് ലോക രാഷ്ട്രങ്ങള്‍

SCROLL FOR NEXT