Kerala

മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതേണ്ട : സര്‍ക്കാരിന് മുന്നറിയിപ്പുമായി ഉമ്മന്‍ചാണ്ടി

ഡിജിപിക്കെതിരെ മുല്ലപ്പള്ളി പറഞ്ഞത് നൂറുശതമാനം ശരിയാണെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ മൂടിക്കെട്ടാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദനാക്കാമെന്ന് കരുതേണ്ട. നരേന്ദ്രമോദിയെപ്പോലെ തെറ്റായ വഴിയിലൂടെയാണ് പിണറായി വിജയനും പോകുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ഡിജിപി ലോക്‌നാഥ് ബെഹ്‌റ  സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുന്നു എന്ന വിമര്‍ശനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രോസിക്യൂഷന്‍ നടപടി എടുക്കാന്‍ ഡിജിപിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്. 

മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയെ കെ മുരളീധരന്‍ എംപിയും വിമര്‍ശിച്ചു. ഡിജിപിക്കെതിരെ മുല്ലപ്പള്ളി പറഞ്ഞത് നൂറുശതമാനം ശരിയാണ്. ബെഹ്‌റയ്ക്ക് നാണമുണ്ടെങ്കിലല്ലേ മാനം പോകുകയുള്ളൂവെന്നും മുരളീധരന്‍ ചോദിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വിഡിയോ പിൻവലിച്ചു: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ലെന്ന് മന്ത്രി ഒ ജെ ജനീഷ്

10,000 എംഎഎച്ച് ബാറ്ററി, ഇന്‍- ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; വിവോ എസ്2 എഫ്ഇ ലോഞ്ച് ഒക്ടോബര്‍ ആറിന്

ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നാണോ? വ‍ർക്ക്ഔട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിധവ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെന്ന് പരാതി; സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ