Kerala

മുസ്ലിം ലീ​ഗ് എംഎൽഎയ്ക്ക് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ചാണകമൊഴിച്ച് വികൃതമാക്കി

മുസ്ലിം ലീ​ഗ് എംഎൽഎയ്ക്ക് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ചാണകമൊഴിച്ച് വികൃതമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പികെ ബഷീർ എംഎൽഎയ്ക്ക് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച ഫ്ലക്‌സ് ബോർഡ് ചാണകം തളിച്ച് വികൃതമാക്കിയ നിലയിൽ. ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ നാല് സെന്റ് കോളനിയിലെ റോഡ് ടാറിങിന് പികെ ബഷീർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തംഗം കൃഷ്ണൻകുട്ടി ആറ് ലക്ഷം രൂപയും അനുവദിച്ചിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡാണ് ചാണകം തളിച്ച് വികൃമാക്കിയത്. ഇടിവണ്ണ വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോണിയുടെ നേതൃത്വത്തിൽ ശനിയാഴ്ചയാണ് ബോർഡ് വെച്ചത്. 

ശനിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് എംഎൽഎക്കും ഗ്രാമ പഞ്ചായത്ത് അംഗത്തിനും അഭിവാദ്യമർപ്പിച്ച് കോളനിയിൽ ബോർഡ് വെച്ചത്. കോളനിയിൽ ഒരു വീടിന്റെ വാർപ്പ് കഴിഞ്ഞ് ആളുകൾ മടങ്ങിയത് രാത്രി 11 മണിക്കാണ്. ഇതിന് ശേഷമാണ് സാമൂഹിക ദ്രോഹികൾ ബോർഡിൽ ചാണകം തിളച്ചതെന്ന് വാർഡ് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം