Kerala

മൂന്നു ജില്ലകളില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

മൂന്നു ജില്ലകളില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ മൂന്നു ജില്ലകളില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. 

അറബിക്കടലില്‍ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെ പരിസരഭാഗത്തും വികാസം പ്രാപിച്ച ന്യൂനമര്‍ദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച് യെമന്‍ ഭാഗത്തേക്ക് നീങ്ങുമെന്നു ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിലും ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തേക്കും ഇന്നും നാളെയും മത്സ്യ ബന്ധനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

'ഈ യാത്ര അധികമുണ്ടാകില്ല'; തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി; പരാതി

കണ്ണൂരിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കള്ളനോട്ട്; പിടികൂടിയത് 500ന്റെ 8 നോട്ടുകള്‍

SCROLL FOR NEXT