Kerala

മൂന്നുവയസ്സുകാരന്‍ ജീപ്പിലേക്ക് കയറിയതറിയാതെ അച്ഛന്‍ വാഹനമെടുത്തു; തെറിച്ചുവീണ കുഞ്ഞിന് ദാരുണാന്ത്യം

എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നു വയസ്സുള്ള മകന്‍ ജീപ്പിനു പിന്നില്‍ പിടിച്ചു കയറിയാതെ അച്ഛന്‍ വാഹനമെടുത്തപ്പോള്‍ തെറിച്ചു വീണു കുഞ്ഞിനു ദാരുണാന്ത്യം. പേരയം കോട്ടവരമ്പ് സന്തോഷ് ഭവനില്‍ സന്തോഷ്- ശാരി ദമ്പതികളുടെ മകന്‍ വൈഭവ് ആണ് മരിച്ചത്. ഡ്രൈവറായ സന്തോഷ് ഇന്നലെ രാവിലെ ഓട്ടം പോകാനായി വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ജീപ്പിനരികിലേക്കു പോയപ്പോള്‍ എന്നത്തേയും പോലെ വൈഭവും പിന്നാലെ ചെന്നു. അച്ഛന്‍ ജീപ്പില്‍ കയറുമ്പോള്‍ കുട്ടി മടങ്ങിവരികയാണു പതിവ്.

എന്നാല്‍ ഇന്നലെ ജീപ്പില്‍ കയറിയ സന്തോഷ് മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കെ വൈഭവ് പിന്നിലെത്തി വണ്ടിയില്‍ പിടിച്ചു കയറി. ഇതറിയാതെ സന്തോഷ് ജീപ്പ് മുന്നിലേക്കെടുത്തപ്പോള്‍ കുട്ടി തെറിച്ചു സമീപത്തെ പോസ്റ്റില്‍ നെഞ്ചിടിച്ചു വീണതാണെന്നു കരുതുന്നു. വൈഭവിന്റെ നിലവിളി കേട്ടാണ് അപകട വിവരമറിഞ്ഞത്. എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT