Kerala

മൂന്ന് മാസം മുന്‍പെ ഗള്‍ഫില്‍ നിന്നെത്തി; ടര്‍ഫില്‍ ഫുട്ബാള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

സുഹൃത്തുക്കള്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം പാണ്ടിക്കാട് ടര്‍ഫില്‍ ഫുട്ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കിഴക്കേ പണ്ടിക്കാട് കുറ്റിപ്പുളിയിലെ കരുവത്തില്‍ സുലൈമാന്റെ മകന്‍ ഷറഫുദ്ദീനാണ് മരിച്ചത്. 29 വയസായിരുന്നു. 

തിങ്കളാഴ്ച രാത്രി ഒറവുംപുറത്തുള്ള ടര്‍ഫ് ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് മാസം മുമ്പാണ് ഷറഫുദ്ദീന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. 

പാണ്ടിക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കിഴക്കേ പാണ്ടിക്കാട് പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT