Kerala

മൂന്ന് വയസുകാരനെ കാണാതെയായി, വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പാഞ്ഞു, തിരച്ചില്‍ പൊടിപൊടിച്ചു; ഇതൊന്നുമറിയാതെ അവന്‍ ഉറങ്ങി

വീടിന്റെ മുക്കും മൂലയും അടിച്ചു പെറുക്കി, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശം പോയി. പൊലീസുമെത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നു വയസുകാരനെ കാണാതായതോടെ നെട്ടോടമോടുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. വീടിന്റെ മുക്കും മൂലയും അടിച്ചു പെറുക്കി, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശം പോയി. പൊലീസുമെത്തി. എന്നാല്‍ കുഞ്ഞിനെ വീടിനുള്ളില്‍ നിന്ന് തന്നെ കണ്ടെത്തി.

അലമാരക്കുള്ളിലിരുന്ന് ഉറങ്ങി പോവുകയായിരുന്നു കുഞ്ഞ്. കൊല്ലം ആര്യനാടാണ് സംഭവം. ബന്ധുക്കള്‍ക്ക് കുഞ്ഞിനെ കണ്ടെത്താനാവാതെ വന്നതോടെയാണ് നാട്ടുകാരും തിരച്ചിലിനായി കൂടിയത്. കളിക്കാനായി അലമാരക്കുള്ളില്‍ കയറിയതായിരുന്നു കുഞ്ഞ്. പക്ഷേ അവിടെയിരുന്ന് ഉറങ്ങിപ്പോയി.

ബന്ധുക്കള്‍ അലമാരക്കുള്ളില്‍ ആദ്യം നോക്കിയിരുന്നു എങ്കിലും കുഞ്ഞിനെ കണ്ടിരുന്നില്ല. വസ്ത്രങ്ങള്‍ വീണു കിടക്കുന്നത് കൊണ്ട് അവര്‍ക്ക് കുഞ്ഞിരിക്കുന്നത് കാണാനായില്ല. പിന്നീട് സംശയം തോന്നി ഏതാനും സമയത്തിന് ശേഷം വീണ്ടും നോക്കിയപ്പോഴാണ് അലമാരയില്‍ ഉറങ്ങിയിരിക്കുന്ന കുഞ്ഞിനെ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം