Kerala

മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്: അമീറുള്‍ ഇസ്ലാമിനെ കുറ്റവിമുക്തനാക്കി

പെരുമ്പാവൂരില്‍ മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരക്കിയ കേസില്‍ ജിഷ വധക്കേസ് പ്രതി അമീര്‍ ഉല്‍ ഇസ്ലാമിനെ കോടതി വെറുതെ വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരുമ്പാവൂരില്‍ മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരക്കിയ കേസില്‍ ജിഷ വധക്കേസ് പ്രതി അമീര്‍ ഉല്‍ ഇസ്ലാമിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂര്‍ കോടതിയാണ് പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ അമീറിനെ കുറ്റവിമുക്തനാക്കിയത്.

പെരുമ്പാവൂര്‍ ഇരിങ്ങോളിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നുവെന്നാരോപിച്ച് സ്വകാര്യ വ്യക്തി പൊലീസിന് പരാതി നല്‍കിയിരുന്നു. 2016 ജൂണില്‍ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമീര്‍ ഉല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതും താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചത്.

എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അമീര്‍ ഉല്‍ ഇസ്ലാമിന് ലൈംഗിക വൈകൃതമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് കെട്ടി ചമച്ച കേസാണിതെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. ഇത് ശരി വെച്ചാണ് കോടതി ഇയാളെ വെറുതെ വിട്ടത്. ജിഷാ വധകേസില്‍ വധശിക്ഷക്ക് വിധിച്ച അമീര്‍ ഉല്‍ ഇസ്ലാം ഇപ്പോള്‍ വീയൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്