ഫയല്‍ ചിത്രം 
Kerala

മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി; ദുരൂഹത

ആശുപത്രി പരിശോധനയ്‌ക്കെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനാണ് മാവിന്റെ താഴെ മണ്ണില്‍ മൂടിയ നിലയില്‍ തലയോട്ടി കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി മട്ടാഞ്ചേരിയിലെ മൃഗാശുപത്രി വളപ്പില്‍ മനുഷ്യ തലയോട്ടി കണ്ടെത്തി. ആശുപത്രിയുടെ ഓപ്പറേഷന്‍ തിയേറ്ററിന് സമീപം മണ്ണിട്ട് മൂടിയ നിലയിലാണ് തലയോട്ടി കണ്ടെത്തിയത്. 

തിങ്കളാഴ്ച എറണാകുളത്തുനിന്നും ആശുപത്രി പരിശോധനയ്‌ക്കെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനാണ് മാവിന്റെ താഴെ മണ്ണില്‍ മൂടിയ നിലയില്‍ തലയോട്ടി കണ്ടത്. തലയോട്ടിക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

മട്ടാഞ്ചേരി എസ്ആ വിന്‍സെന്റിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് വിശദമായ പരിശോധന നടത്തി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT