Kerala

മൃതദേഹങ്ങള്‍ തമ്മില്‍ മാറി; സംസ്‌കരിച്ച ശേഷം കല്ലറയില്‍ നിന്നും പുറത്തെടുത്തു

സംഭവം പുറത്തറിഞ്ഞപ്പോള്‍ മൃതദേഹം കല്ലറയില്‍നിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മോര്‍ച്ചറിയില്‍ വെച്ച മൃതദേഹങ്ങള്‍ തമ്മില്‍ മാറിപ്പോയതറിയാതെ വീട്ടുകാര്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി. സംഭവം പുറത്തറിഞ്ഞപ്പോള്‍ മൃതദേഹം കല്ലറയില്‍നിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം.

മുട്ടിക്കടവ് സ്വദേശിനി ഏലിയാമ്മ, മണിമൂളിയിലെ മറിയാമ്മ എന്നിവരുടെ മൃതദേഹങ്ങളാണു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. അഞ്ചാം തീയതി ഏലിയാമ്മയുടെ ബന്ധുക്കള്‍ വന്നപ്പോള്‍ ആശുപത്രിക്കാര്‍ മാറി കൊടുത്തുവിട്ടതു മറിയാമ്മയുടെ മൃതദേഹമാണ്. ബന്ധുക്കള്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു. 

സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആശുപത്രി അധികൃതര്‍ കല്ലറ പൊളിച്ച് ഇന്നലെ മൃതദേഹം തിരിച്ചെത്തിച്ചു. മറിയാമ്മയുടെ സംസ്‌കാരം നാളെയാണു നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് അവരുടെ മക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT