Kerala

മൃതദേഹത്തിന്റെ തോളത്ത് കയ്യിട്ട് സുനിത കാറിലിരുന്നു ; കുരുക്ക് മുറുകിയപ്പോള്‍ ഗള്‍ഫിലേക്ക് കടക്കാന്‍ പദ്ധതിയിട്ടു

പ്രേംകുമാര്‍ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടു. കൊലപാതകത്തിനു ശേഷം പ്രേംകുമാറും പരിഭ്രമത്തിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കാമുകിക്കൊപ്പം ജീവിക്കാന്‍ വേണ്ടി ബാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ പ്രേംകുമാറും സുനിത ബേബിയും ജീവിച്ചിരുന്നത് ദമ്പതികളെപ്പോലെയെന്ന് അയല്‍വാസികള്‍. തിരുവനന്തപുരം പേയാടുള്ള ഗ്രാന്‍ഡ് ടെക് വില്ലയിലാണ് പ്രേംകുമാറും സുനിതയും താമസിച്ചിരുന്നത്. മൂന്നു വര്‍ഷം മുന്‍പ്  സ്‌കൂള്‍ സുഹൃത്തുക്കള്‍ നടത്തിയ ഒത്തുചേരലിലാണ് പ്രേംകുമാര്‍ 25 വര്‍ഷത്തിന് ശേഷം സുനിതയെ കാണുന്നത്. ഇവര്‍ വീണ്ടും അടുത്തത്തോടെ ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് സുനിത തിരുവനന്തപുരത്ത് എത്തി ഇരുവരും ഒന്നിച്ചു താമസം ആരംഭിക്കുകയായിരുന്നു.

സെപ്തംബര്‍ 20 ന് ഒരുമണിയോടെയാണ് പ്രേംകുമാര്‍ ഭാര്യ വിദ്യയെയും കൂട്ടി വില്ലയിലെത്തുന്നത്. ആയുര്‍വേദ ചികില്‍സ നടത്താനെന്ന് പറഞ്ഞാണ് കൊണ്ടു വന്നത്. മദ്യം നല്‍കിയ മയക്കിയശേഷം, 21 ന് പുലര്‍ച്ചെ രണ്ടുമണിയോടെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം പ്രേംകുമാറും സുനിതയും കിടന്നുറങ്ങി. രാവിലെ, സുനിത പതിവുപോലെ ആശുപത്രിയിലേക്കു പോയി. പ്രേംകുമാറാകട്ടെ, കറങ്ങി നടന്നു സമയം കളഞ്ഞു. ക്ഷമകെട്ട്, പ്രേംകുമാര്‍ തന്നെ 2 മണിയോടെ ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു.

പേയാട്ടെ വില്ലയില്‍ നിന്ന് 14 മണിക്കൂറിനു ശേഷമാണ് വിദ്യയുടെ മൃതദേഹം മാറ്റിയത്. വിദ്യയുടെ മൃതദേഹം ഉപേക്ഷിക്കാനായി പേയാട്ടെ വില്ലയില്‍ നിന്നു കാറില്‍ കയറ്റി പിന്‍സീറ്റില്‍ ഇരുത്തുകയായിരുന്നു. മൃതദേഹം ചരിഞ്ഞു വീഴാതിരിക്കാന്‍ പിന്നില്‍ തോളില്‍ കയ്യിട്ട് സുനിതയും ഇരുന്നുവെന്ന് പൊലീസ് പറയുന്നു. തിരുനെല്‍വേലിയിലെ റോഡരുകിലെ കുറ്റിക്കാട്ടില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. വിദ്യയുടെ തിരോധാനത്തില്‍ ദുരൂഹത തോന്നി േ്രപംകുമാറിനെ നാലാഞ്ചിറയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രംകുമാറിന്റെ മൊഴി അനുസരിച്ച് ഇയാളുമായി പൊലീസ് തിരുനെല്‍വേലിയിലേക്ക് പോയി. അവിടെ വള്ളിയൂര്‍ പൊലീസുമായി ബന്ധപ്പെട്ടു. തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കിട്ടിയതായി വള്ളിയൂര്‍ പൊലീസ് അറിയിച്ചു. പ്രേംകുമാര്‍ പറഞ്ഞപ്രകാരമുള്ള സ്ഥലത്തുനിന്നാണ് മൃതദേഹം കിട്ടിയതെന്നും മനസ്സിലാക്കി. അടയാളങ്ങള്‍ പറഞ്ഞ് മൃതദേഹം വിദ്യയുടേതാണെന്ന് ഉറപ്പാക്കി. ഇതേത്തുടര്‍ന്നായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ വെള്ളറടയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും സുനിത ബേബിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

പിടിയിലായിട്ടും കൂസലില്ലാതെയാണു പ്രതികള്‍ പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു. തലയില്‍ നിന്നു വലിയൊരു ഭാരമൊഴിഞ്ഞുവെന്നാണ്, പിടിയിലായപ്പോള്‍ പ്രേംകുമാര്‍ പറഞ്ഞത്.  കുറ്റബോധമോ വിഷമമോ ഇല്ലാതെയാണ് കോടതി മുറിയിലും പൊലീസ് സ്‌റ്റേഷനിലും ഇവര്‍ നിന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രേംകുമാര്‍ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായും പൊലീസ് സൂചിപ്പിച്ചു. പ്രേംകുമാര്‍ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടു. കൊലപാതകത്തിനു ശേഷം പ്രേംകുമാറും പരിഭ്രമത്തിലായിരുന്നു. സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാന്‍ ഒരുങ്ങിയിരുന്നു. പ്രേംകുമാര്‍ ഗള്‍ഫിലേക്കു കടക്കാനും  ആലോചിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇവര്‍ക്ക് മൂന്നാമതൊരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT