Kerala

'മൃതദേഹത്തിൽ കണ്ട മുറിവുകൾ പൊലിസിനെ അറിയിച്ചു; യുവാവിനെ കൊന്ന് കെട്ടിത്തൂക്കി'; ആരോപണവുമായി അമ്മ

 പ്രതികളുടെ രാഷ്ട്രീയ ബന്ധവും ക്രിമിനൽ പശ്ചാത്തലവും കാരണം സാക്ഷികൾ സത്യം പറയാൻ മടിക്കുകയാണെന്ന് മാതാവ്‌ 

സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം ∙ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മാതാവ്. കൈലാസനാട് അശോകവനം അറപ്പുരക്കുഴിയിൽ വിഷ്ണു (20)നെ 2018 ഡിസംബർ 22 നു രാത്രി ഒൻപതിനാണു വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ടായിരുന്നു. രാവിലെ വീട്ടിൽനിന്നു ജോലിക്കു പോയതാണ്. വിഷ്ണുവിനെ ഒരു സംഘം അശോകവനത്തിനു സമീപം റോഡിൽ മർദിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നു മാതാവ് തങ്കമ്മ പറയുന്നു. 

മൃതദേഹത്തിൽ മുറിവുകൾ കണ്ട വിവരം സഹോദരൻ ജിഷ്ണു പൊലീസിനെ അറിയിച്ചെങ്കിലും അവഗണിച്ചു.  മൂന്നാർ ഡിവൈഎസ്പിയെ സമീപിച്ചെങ്കിലും നടപടിയില്ലാതെ വന്നതോടെ മാർച്ച് 8നു മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിനു പരാതി നൽകി.  തൊട്ടുപിന്നാലെ വീട്ടിൽനിന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിന്റെ മറ്റു രേഖകളും മോഷണം പോയതിൽ ദുരൂഹതയുണ്ടെന്നും  പ്രതികളുടെ രാഷ്ട്രീയ ബന്ധവും ക്രിമിനൽ പശ്ചാത്തലവും കാരണം സാക്ഷികൾ സത്യം പറയാൻ മടിക്കുകയാണെന്നും തങ്കമ്മ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT