Kerala

മെഡിക്കല്‍ കോളജുകളില്‍ നാളെ ഒപി ബിഷ്‌കരണ സമരം; രാവിലെ എട്ടു മുതല്‍ പത്തുവരെ ഒപി തടസപ്പെടും

മെഡിക്കല്‍ കോളജുകളില്‍ നാളെ ഒപി ബിഷ്‌കരണ സമരം; രാവിലെ എട്ടു മുതല്‍ പത്തുവരെ ഒപി തടസപ്പെടും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ 
മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ നാളെ രണ്ടു മണിക്കൂര്‍ ഒ പി ബഹിഷ്‌കരിക്കും. രാവിലെ എട്ടു മുതല്‍ പത്തു വരെയാണ് ബഹിഷ്‌കരണം. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍, മറ്റു അത്യാഹിത സേവനങ്ങള്‍ എന്നിവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയതായി സംഘടനാ നേതാക്കള്‍ അറിയിച്ചു. 

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ഓഫീസ്, കോളജ് പ്രിന്‍സിപ്പല്‍മാരുടെ ഓഫീസ് എന്നിവക്ക് മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണയും പ്രകടനവും നടത്തുമെന്ന് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. 

സൂചനാ സമരം കൊണ്ട് ഫലമില്ലെങ്കില്‍ നവംബര്‍ 27 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംഘടന അറിയിച്ചു. മെഡിക്കല്‍ കോളജ് അധ്യാപകരുടെ ശമ്പളം പരിഷ്‌കരിച്ചിട്ട് 13 വര്‍ഷമായെന്ന് സംസ്ഥാന പ്രസിഡന്റ ഡോ വി കെ സുരേഷ് ബാബുവും സംസ്ഥാന സെക്രട്ടറഫി ഡോ നിര്‍മല്‍ ഭാസ്‌കറും പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT