Kerala

മെഡിക്കല്‍ കോളജ് കോഴ: അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍  വേണമെന്ന് ചെന്നിത്തല

ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെ കേസ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെ കേസ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി ആയത് കൊണ്ട് കേന്ദ്ര അന്വേഷണത്തില്‍ കാര്യമില്ല. സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ സുപ്രീംകോടതി തയ്യാറാവണം.കേന്ദ്രത്തില്‍ നടക്കുന്ന അഴിമതിയുടെ ചെറിയ ഭാഗം മാത്രമാണ് കേരളത്തില്‍ നിന്നും പുറത്ത് വന്നത്. 

സംസ്ഥാനത്ത് ഒര് സീറ്റ് ബിജെപിക്ക് ലഭിക്കുമ്പോള്‍ ഇത്രയും വലിയൊരു കോഴ നടത്തുകയാണെങ്കില്‍ കൂടുതല്‍ സീറ്റ് കിട്ടിയാല്‍ കേരളം തീറെഴുതിക്കൊടുക്കാന്‍ ബിജെപി മടിക്കില്ലെന്നും മൂന്നുവര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു എന്നാണ് ഈ അഴിമതിയിലൂടെ വ്യക്തമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദേശീയ തലത്തില്‍ 1000 കോടി രൂപയുടെ അഴിമതി നടന്നു എന്ന മനസിലാക്കാവുന്ന തരത്തിലുള്ള രേഖകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഓരോ മെഡിക്കല്‍ കോേളേജുികളിലും 13.5 കോടിയാണ് ഇടനിലക്കാര്‍ കോഴയായി വാങ്ങിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രിക്കും ബിജെപിയുടെ ദേശീയ നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ തേടി; സ്പാര്‍ക്കിന് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

എന്നും വയറിന് പ്രശ്നം? ഭക്ഷണത്തിൽ പ്രോട്ടീൻ മാത്രം പോരാ, ദൈനംദിനം കഴിക്കേണ്ട നാരുകളുടെ അളവ്

15 ലക്ഷം കൈക്കൂലി വാങ്ങി, കാറിലിരുന്നു തന്നെ കെട്ടിട നമ്പര്‍ നല്‍കി; പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

വൈഭവിന് 22 ലക്ഷത്തിന്റെ കാർ നൽകി ടാറ്റ; ലക്ഷങ്ങൾ വേറെയും സമ്മാനം

സൗജന്യ വൈ- ഫൈ കണ്ടാല്‍ ചാടിവീഴാറുണ്ടോ?; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെടാം

SCROLL FOR NEXT