Kerala

മേയര്‍ നല്‍കിയ കേസ്: ചങ്ക് തകര്‍ന്ന് ജൂഡ് ആന്റണി ജോസഫിന്റെ കുറിപ്പ്

നല്ല കാര്യത്തിനു ഹെല്‍പ് ചെയ്യാത്തത് മോശമായിപോയി എന്നു പറഞ്ഞതാണോ മേയര്‍ ഞാന്‍ ചെയ്ത തെറ്റ്?: ജൂഡ് ആന്റണി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമാഷൂട്ടിംഗിനായി സുഭാഷ് പാര്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് എത്തിയ സംവിധായകന്‍ ജൂഡ് ആന്റണി തന്നെ ഭീഷണിപ്പെടുത്തിയെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ ജൂഡ് ആന്റണിയെ അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നാണ് ഇക്കാര്യത്തിലുള്ള വിശദീകരണവുമായി ജൂഡ് ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.
കുട്ടികള്‍ക്കുവേണ്ടി ഒരു വീഡിയോ ഉണ്ടാക്കിയെടുക്കാനായിരുന്നു ജൂഡ് സുഭാഷ്പാര്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടത്. തികച്ചും സൗജന്യമായി ചെയ്തുനല്‍കുന്ന ആ വീഡിയോയയ്ക്ക് മന്ത്രി കെ.കെ. ശൈലജടീച്ചര്‍ പോലും അനുകൂലമായ തീരുമാനമെടുത്തപ്പോള്‍ മേയര്‍ സൗമിനി ജയിന്‍ എതിര്‍ക്കുകയായിരുന്നു. മേയറുടെ ഈ നിലപാട് കണ്ടപ്പോള്‍ നല്ല കാര്യത്തിനു ഹെല്‍പ് ചെയ്യാത്തത് മോശമായിപ്പോയി എന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും പറഞ്ഞതാണ് ഭീഷണിപ്പെടുത്തിയതായി പറയുന്നത്. ഇതിനെത്തുടര്‍ന്ന് പത്രങ്ങളില്‍ വാര്‍ത്ത വന്നത് തന്റെ കുടുംബത്തെപ്പോലും ആകെ തകര്‍ത്തുകളഞ്ഞെന്നും ജൂഡ് പറയുന്നു.

ജൂഡിന്റെ കുറിപ്പ് വായിക്കാം:
ചങ്ക് തകര്ന്നാണ് ഞാനീ കുറിപ്പെഴുതുന്നത്. അല്പം നീളം കൂടാന്‍ സാധ്യതയുണ്ട്. എന്‍റെ പേരില്‍ എറണാകുളം സെന്ട്ര ല്‍ സ്റ്റേഷനില്‍ , കൊച്ചിന്‍ മേയര്‍ സൌമിനി ജെയിന് മാഡത്തിനെ ഭീഷണിപ്പെടുത്തിയതിനു കേസ് ഉണ്ടെന്ന വാര്‍ത്ത‍ പത്രങ്ങളില്‍ വന്നിട്ടുണ്ട്. എല്ലാ കൂട്ടുകാരും ബന്ധുക്കളും വീട്ടുകാരും ആകെ വിഷമത്തിലാണ്. പക്ഷെ ഇത് ഉണ്ടാകാനുള്ള സാഹചര്യം പറയണം എന്ന് എനിക്ക് തോന്നുന്നു. എന്നെ സ്നേഹികുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം. കുറച്ചു മാസങ്ങള്ക്ക് മുന്പ് ഒരു പത്ര വായനയില്‍ ധാരാളം ബാല ലൈംഗിക പീഡന ...

പൂര്‍ണ്ണരൂപം ചുവടെ:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍