Kerala

മേയര്‍ക്ക് നേരെയുളള ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ എന്തിന് ഇത്തരത്തിലുളള ഒരു ആക്രമണം നടത്തി എന്ന് മുഖ്യമന്ത്രി ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തരപുരം: കരുതിക്കൂട്ടിയുളള ആക്രമണമാണ് തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന് നേരെ ഉണ്ടായത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ എന്തിന് ഇത്തരത്തിലുളള ഒരു ആക്രമണം നടത്തി എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരു പ്രകോപനവുമില്ലാത്ത ആക്രമണമാണ് നടത്തിയത്. ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

സംസ്ഥാനത്തിന് ആകെ കളങ്കമുണ്ടാക്കിയ സംഭവമാണിത്.ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വി കെ പ്രശാന്തിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.മേയറുടെ കഴുത്തിന് പിന്നിലേറ്റ പരുക്ക് ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും പിണറായി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോറ്റിയെ സഹായിക്കണമെന്ന് എഴുതി നല്‍കിയിട്ടില്ല; അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്'

മദ്യപിച്ച് ബോധം പോയാല്‍ പേടിക്കേണ്ട; കെട്ടിറങ്ങും വരെ വിശ്രമിക്കാം, ബംഗളൂരു പൊലീസ് വീട്ടിലെത്തിക്കും

പുഴയില്‍ കുളിക്കാനിറങ്ങി, അമ്മയും മകനും മുങ്ങി മരിച്ചു

ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി

സ്വര്‍ണവില മൂന്നാം തവണയും ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 960 രൂപ

SCROLL FOR NEXT