Kerala

മോഡലിങ് ഫോട്ടോഷൂട്ടിനിടെ ലൈംഗികചൂഷണം: ഒരാള്‍ കൂടി അറസ്റ്റില്‍

കേസില്‍ ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മോഡലിംങ് മേഖലിയില്‍ അവസരം വാഗ്ദാനം ചെയ്ത് 19കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാരാപ്പാടം കായംകുടം അനീഷിനെ (24)യാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി അനീഷ് പൊലീസിനോടു സമ്മതിച്ചു.

ഇടനിലക്കാരിലൊരാളായ വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധുവിനെ (36) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരിയായ സിന്ധു പോട്ടയിലെ വാടക വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വച്ചതായി പരാതി ഉണ്ടായിരുന്നു. സിന്ധുവിനെ ചോദ്യം ചെയ്തപ്പോഴാണ് ബന്ധുവായ അനീഷിന്റെ പങ്ക് വ്യക്തമായത്. കേസില്‍ പതിമൂന്നാം പ്രതിയാണ് ഇയാള്‍.

പൊലീസ് തിരയുന്നതറിഞ്ഞ് സിന്ധു ഒളിവില്‍ പോയി. കഴിഞ്ഞദിവസം ഒളി സങ്കേതത്തില്‍ സിന്ധു തിരിച്ചെത്തിയതറിഞ്ഞ് അന്വേഷണ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. പിടിയിലാകുമ്പോള്‍ സിന്ധു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമാനമായ ഒട്ടേറെ കേസുകളില്‍ സിന്ധു മുമ്പും പിടിയിലായിട്ടുണ്ട്. സിന്ധുവിനെ കോടതി റിമാന്‍ഡ് ചെയ്തു. 

ഫോട്ടോ ഷൂട്ടിനെന്ന പേരില്‍ വിദ്യാര്‍ഥിനിയെ ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ചൂഷണത്തിനു വിധേയയാക്കിയെന്ന പരാതിയില്‍ മുന്‍പ് 5 പേര്‍ അറസ്റ്റിലായിരുന്നു. കേസില്‍ ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

ഫേസ്ബുക്കില്‍ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ചു മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്താണ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയത്. മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിലാണ് വിദ്യാര്‍ഥിനിയെ തന്ത്രപൂര്‍വം ഹോട്ടലിലെത്തിച്ചത്. തുടര്‍ന്ന് പീഡനത്തിനു വിധേയയാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

'അന്ന് ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘം നോമിനേഷന്‍ പിന്‍വലിച്ചു, എ കെ ജിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പരസ്യസഖ്യമുണ്ടാക്കി'

കൂടുതല്‍ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍...; ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ടെസ്ല ഉള്‍പ്പടെയുള്ള കമ്പനികളെ തകര്‍ക്കും, ഇറാന്‍ മുന്നറിയിപ്പ്

ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ആശ്വാസ ജയം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ പൂട്ടി ഇന്ത്യ

'സതീശനെ വെല്ലുവിളിക്കരുത്, മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് 'ഋതിക് റോഷൻ' എന്ന് എഴുതിക്കും'

SCROLL FOR NEXT