Kerala

മോദി പേടി യുഡിഎഫിന് വോട്ടായി; ഇടതു പക്ഷമാണ് വിശ്വസനീയ മതനിരപേക്ഷ ശക്തി; പി ജയരാജൻ

കേരളത്തിൽ ഇടതു പക്ഷത്തിന്റെ തിരിച്ചടിക്ക് കാരണം ഇടത് വിരുദ്ധ വികാരമല്ലെന്ന് വടകരയില്‍ പരാജയപ്പെട്ട സിപിഎം നേതാവ് പി ജയരാജൻ

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കേരളത്തിൽ ഇടതു പക്ഷത്തിന്റെ തിരിച്ചടിക്ക് കാരണം ഇടത് വിരുദ്ധ വികാരമല്ലെന്ന് വടകരയില്‍ പരാജയപ്പെട്ട സിപിഎം നേതാവ് പി ജയരാജൻ. മോദി പേടി യുഡിഎഫിന് വോട്ടായെന്നും ജയരാജൻ പറയുന്നു. 

കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരുന്നത് തടയാനാകുമെന്ന തെറ്റായ സന്ദേശം കോൺഗ്രസ് പ്രചരിപ്പിച്ചു. മോദിയെയും ബിജെപിയെയും  പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് വേണമെന്ന പ്രചാരണം നടന്നു. ഈ നുണ പ്രചാരണം ന്യൂനപക്ഷം വിശ്വസിച്ചതായും ജയരാജൻ ആരോപിച്ചു. 

വിശ്വസനീയമായ മതനിരപേക്ഷ ശക്തി ഇടതു പക്ഷമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ഇടതുപക്ഷത്തിന് 30,000 വോട്ടുകൾ വർധിച്ചുവെന്നും ജയരാജൻ മാധ്യമങ്ങളോട് പറ‍ഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം